പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിന് പിന്നാലെ സി.എൻ.ജിക്കും വിലക്കയറ്റം

google news
cng

ന്യൂഡൽഹി :  പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിന് പിന്നാലെ സമ്മർദിത പ്രകൃതിവാതകത്തിനും വിലക്കയറ്റം. ഒരുകിലോയ്ക്ക് 4 രൂപയാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത് . ഇതോടെ ഒറ്റ ദിവസം കൊണ്ട് 87 ൽ നിന്നും 91 രൂപയായി സി.എൻ.ജിയുടെ വിലകടന്നു .

4 മാസത്തിനുള്ളിൽ 16 രൂപയാണ് വർധിച്ചത് . ഇതോടെ ഓട്ടോറിക്ഷക്കാർ പ്രതിസന്ധിയിലായി .ഒരു വർഷം മുമ്പ് വരെ സമ്മർദിത പ്രകൃതിവാതകത്തിനു കിലോയ്ക്ക് 65 രൂപയായിരുന്നു വില . കഴിഞ്ഞ ഏപ്രിലിൽ അത് 75 രൂപയായി വർധിച്ചു .പിന്നെയും വർദ്ധനവ് ഉണ്ടായി കിലോയ്ക്ക് 82 ,84 ,87 എന്നിങ്ങനെ വർധിച്ചു വന്നു ഒടുവിലാണ് കിലോയ്ക്ക് 91 രൂപയിൽ എത്തിനിൽക്കുന്നത്.

അടിക്കടിയുള്ള വിലക്കയറ്റം ഉപഭോതാക്കളെ സമ്മർദ്ദത്തിലാക്കി . അന്താരാഷ്ട്ര വിപണിയിൽ 15 ൽ നിന്നും 55 ഡോളർ ആയതാണ് വില വർധനക്ക് കാരണമായതെന്ന് അധികൃതർ പറയുന്നു. അതേസമയം വില കൂടിയെങ്കിലും നിലവിൽ ക്ഷാമമില്ലെന്ന് ഇന്ത്യൻ ഓയിൽ അദാനി അറിയിച്ചു.

Tags