രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു : 13 മരണം
covid


ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്യപ്പെട്ടത് 12,249 പുതിയ കോവിഡ്-19 കേസുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ആകെ കേസുകളുടെ എണ്ണം 4,33,31,645 ആയി.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.90 ശതമാനവും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,24,903 ആയി.മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ 81,687 സജീവ കേസുകളാണുള്ളത്. ഇത് മൊത്തം കേസുകളുടെ 0.19 ശതമാനമാണ്.അതേസമയം ദേശീയ രോഗമുക്‌തി നിരക്ക് 98.60 ശതമാനമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share this story