രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു : 13 മരണം
covid


ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. 24 മണിക്കൂറിനിടെ 17,336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 13 കോവിഡ് മരണവും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 88,284 ആയി ഉയർന്നു. ഇതുവരെ 4,33,62,294 പേരെയാണ് കോവിഡ് ബാധിച്ചത്.

രാജ്യത്ത് ഇതുവരെ 5,24,954 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. മൊത്തം അണുബാധയുടെ 0.19 ശതമാനം സജീവമായ കേസുകളാണ്. രോഗമുക്തി നിരക്ക് 98.60 ശതമാനമാണ്.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.90 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

Share this story