മൃതദേഹം ബലാത്സംഗം ചെയ്യുന്നത് ഭയാനകമായ പ്രവൃത്തിയാണെങ്കിലും, ഇന്ത്യൻ നിയമങ്ങള്‍ അനുസരിച്ച് ബലാത്സംഗ കുറ്റമായി കണക്കാക്കില്ല : ഛത്തീസ്ഗഢ് ഹൈക്കോടതി
ഛത്തീസ്ഗഢ്: മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗത്തിന് തുല്യമല്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. മൃതദേഹം ബലാത്സംഗം ചെയ്യുന്നത് ഏറ്റവും ഭയാനകമായ ഒരു പ്രവൃത്തിയാണെങ്കിലും, ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങള്‍ അനുസരിച്ച് അത് ബലാത്സംഗ കുറ്റമായി കണക്കാക്കില്ല. ചീഫ് ജസ്റ്റിസ് രമേഷ് സിന്‍ഹയും ജസ്റ്റിസ് ബിന്ദു ദത്ത ഗുരുവും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പും ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമവും ഇര ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ ബാധകമാകൂവെന്ന് ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് പേര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
നിതിന്‍ യാദവ്, നീല്‍കാന്ത് നാഗേഷ് എന്നിവരാണ് പ്രതികള്‍. നിതിന്‍ യാദവ് ചെയ്ത കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിച്ചതാണ് നീല്‍കാന്ത് നാഗേഷിനെതിരെയുള്ള കുറ്റം നിതിന്‍ യാദവ് ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടു. വിചാരണക്കോടതി നിതിന്‍ യാദവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.