യുപിയില്‍ സുഹൃത്തുക്കളായ ദളിത് പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ച സംഭവം ; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

arrest8
arrest8

ഉറ്റസുഹൃത്തുക്കളായ ദളിത് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലായിരുന്നു സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മരിക്കുന്നതിന് മുന്‍പായി പ്രതകളുമായി പെണ്‍കുട്ടികള്‍ സംസാരിച്ചിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. പവന്‍, ദീപക് എന്നിവരെ കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

മരിച്ച രണ്ട് പെണ്‍കുട്ടികള്‍ അയല്‍വാസികള്‍ കൂടിയായിരുന്നു. ജന്മാഷ്ടമി ദിനത്തില്‍ ഇരുവരും ഒരുമിച്ച് അടുത്തുളള ക്ഷേത്രത്തില്‍ പോയിരുന്നു. പെണ്‍കുട്ടികള്‍ രാത്രി 10 മണിയോടെ അമ്പലത്തിലേക്ക് പോയതായാണ് ബന്ധുക്കള്‍ പറയുന്നത്. പിന്നീട്, ഇരുവരുടെയും മൃതദേഹങ്ങള്‍ രണ്ട് ഷോളുകള്‍കൊണ്ട് കൂട്ടിക്കെട്ടി മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഒരു പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്ന് സിം കാര്‍ഡ് ലഭിച്ചിരുന്നു. അത് പൊലീസ് കസ്റ്റഡിയിലുളള ദീപക്കിന്റെതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതേ സിം ഉപയോ?ഗിച്ച് പെണ്‍കുട്ടികള്‍ മണിക്കൂറുകളോളം പ്രതികളുമായി സംസാരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് കോള്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്തതായും സിം നീക്കം ചെയ്തതായും പൊലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയില്‍ പ്രതികളായ ദീപക്കും പവനും പെണ്‍കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Tags