പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ ചുഴലിക്കാറ്റ് അഞ്ച് മരണം ; അഞ്ചുപേര്‍ക്ക് പരിക്ക്

google news
bengal
ഞായറാഴ്ച ഉച്ചയോടെ വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ അഞ്ച് മരണം. 500 ഓളം പേര്‍ക്ക് പരിക്കേറ്റു. ഉച്ച കഴിഞ്ഞ് 3.30 ഓടെയാണ് ഗ്രാമങ്ങളില്‍ പത്തു മിനിറ്റ് നീണ്ടുനിന്ന കാറ്റ് വീശിയത്.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഞായറാഴ്ച രാത്രി തന്നെ ജല്‍പായ്ഗുരിയിലെത്തി. സ്ഥിതി ഗതികള്‍ വിലയിരുത്തുകയും ചുഴലിക്കാറ്റ് ബാധിതരെ കാണാന്‍ ജല്‍പായ്ഗുരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു.
നിരവധിവീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും അഞ്ചു പേര്‍ മരിക്കുകയും ചെയ്തുവെന്ന് മമത പറഞ്ഞു. രണ്ടുപേരുടെ നില ഗുരുതരമാണ്.
 

Tags