സിയുഇടി യു.ജി 2024 ; ഫലം പ്രസിദ്ധീകരിച്ചു
Jul 29, 2024, 13:58 IST
എന്‍ടിഎ സിയുഇടി യു.ജി 2024 ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാം .അപ്ലിക്കേഷന്‍ നമ്പര്‍, ജനനതീയതി മുതലായ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഫലം അറിയാവുന്നതാണ്. ലഭിക്കുന്ന സ്കോര്‍ കാര്‍ഡ് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കണം
മെയ് 15,16,17,18,21, 22,24,29 തീയതികളിലായിട്ടാണ് സിയുഇടി യുജി പരീക്ഷ നടന്നത്. 13.48 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം സിയുഇടി യുജി പരീക്ഷയെഴുതിയത്. വിശദവിവരങ്ങള്‍ക്ക് https://exams.nta.ac.in/CUET-UG വെബ്സൈറ്റ് സന്ദര്‍ശിക്കാം