കേരളത്തിന് പുറത്ത് മൂന്ന് സീറ്റുകള്‍ കൂടി നേടിയിട്ടും സിപിഐഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി തുലാസില്‍

CPIM സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ

ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പറഞ്ഞ ഇന്ത്യന്‍ ഇടതിന് പക്ഷേ ഈ തെരഞ്ഞെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം നിലനില്‍പ്പിനായുള്ള പോരാട്ടമായിരുന്നു. 

ഇടതിന് സംസ്ഥാന ഭരണമുള്ള കേരളത്തില്‍ പോലും ഒരൊറ്റ സീറ്റില്‍ സിപിഐഎം ഒതുങ്ങി. മുന്‍വര്‍ഷത്തേപ്പോലെ കെടാതെ ബാക്കി നിന്ന ഒരൊറ്റ തരി കനല്‍ മാത്രമാണ് കേരളത്തില്‍ നിന്ന് ഇടതുപക്ഷത്തെ പ്രതിനിധീകരിക്കാനുള്ളത്. 2019ല്‍ അത് ആലപ്പുഴയിലെ ആരിഫായിരുന്നെങ്കില്‍ ഇന്നത് മന്ത്രി കൂടിയായ കെ രാധാകൃഷ്ണനാണ്. കേരളം വിട്ടാല്‍ മറ്റ് മൂന്ന് സീറ്റുകളില്‍ കൂടി സിപിഐഎം വിജയിച്ചിട്ടുണ്ട്. നാലുസീറ്റുകളായെങ്കിലും സിപിഐഎമ്മിന്റെ ദേശീയ രാഷ്ട്രീയ പാര്‍ട്ടി പദവി വീണ്ടും തുലാസിലാകുകയാണ്. തമിഴ്‌നാട്ടില്‍ ഒരു സീറ്റിലും രാജസ്ഥാനില്‍ ഒരു സീറ്റിലുമാണ് സിപിഐഎം വിജയിച്ചത്. 

Tags