സിപിഐഎം ദില്ലി സംസ്ഥാന സെക്രട്ടറിയായി അനുരാഗ്‌ സക്‌സേനയെ തെരഞ്ഞെടുത്തു

CPIM elected Anurag Saxena as Delhi state secretary
CPIM elected Anurag Saxena as Delhi state secretary

ന്യൂഡൽഹി: സിപിഐഎം ദില്ലി സംസ്ഥാന സെക്രട്ടറിയായി അനുരാഗ്‌ സക്‌സേനയെ തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയായി അനുരാഗ്‌ സക്‌സേനയെ തെരഞ്ഞെടുത്തത്. 1996ൽ മുഴുവൻ സമയ പാർടി പ്രവർത്തകനായ സക്‌സേന നിലവിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയാണ്‌.

ഹർകിഷൻ സിങ്‌ സുർജിത്‌ ഭവനിൽ ഞായറാഴ്‌ച സമാപിച്ച സമ്മേളനം 30 അംഗ സംസ്ഥാന കമ്മിറ്റിയെയും എട്ടംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. 2009ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമായി സ്ഥാനമൊഴിഞ്ഞ സെക്രട്ടറി കെ എം തിവാരി, അനുരാഗ്‌ സക്‌സേന, പി എം എസ്‌ ഗ്രേവാൾ, ആശ ശർമ, സുബീർ ബാനർജി, രാജീവ്‌ കുൻവർ, സേബാ ഫാറൂഖി, പി വി അനിയൻ എന്നിവരാണ്‌ സെക്രട്ടറിയറ്റംഗങ്ങൾ.

അതേസമയം ക്ഷണിതാവായി സിദ്ധേശ്വർ ശുക്ലയെയും സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയിൽ ആറുപേർ പുതുമുഖങ്ങളാണ്‌. ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷയും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ ഐഷി ഘോഷടക്കം എട്ട്‌ സ്‌ത്രീകൾ സംസ്ഥാന കമ്മിറ്റിയിലുണ്ട്‌.

Tags