ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ഡിഎംകെയോട് ആവശ്യപ്പെടുമെന്ന് സിപിഐഎം

CPIM സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഡിഎംകെയോട് ആവശ്യപ്പെടാനൊരുങ്ങി സിപിഐഎം. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതേതര സഖ്യത്തിന്റെ ഭാഗമാണ് സിപിഐഎം. നിലവിലെ ലോക്‌സഭയില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് രണ്ട് അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ മത്സരിക്കാന്‍ രണ്ട് സീറ്റ് നല്‍കുകയും വിജയിക്കുകയും ചെയ്തിരുന്നു.

സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ അത് അനുകൂലമായ രീതിയില്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2019ലെ പൊതുതിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും സിപിഐ എം മുന്നണിയുടെ ഭാഗമായിരുന്നു.

അതിനാല്‍ സഖ്യത്തില്‍ വിള്ളലുകളോ ആശയക്കുഴപ്പങ്ങളോ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപിയുടെ സാധ്യതകളെക്കുറിച്ച് സംസാരിക്കവെ കാവി പാര്‍ട്ടിക്ക് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നേട്ടമൊന്നും ഉണ്ടാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags