രാജ്യത്ത് 24 മണിക്കൂറിനിടെ 3,207 കോവിഡ് കേസുകൾ
covid

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,207 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,05,401 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.95 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.82 ശതമാനവുമാണ്. 98.74 ശതമാനമാണ് രോഗമുക്‌തി നിരക്ക്.

അതേസമയം 29 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,24,093 ആയി. നിലവിൽ 20,403 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം കേസുകളുടെ 0.05 ശതമാനമാണ്.
 

Share this story