ഡല്‍ഹിയിൽ ടിപിആര്‍ 7.72 ആയി : ആശങ്കയായി കോവിഡ് വ്യാപനം
l

ഡല്‍ഹി: കോവിഡിന്റെ പിടിയിൽ നിന്നും രാജ്യം പതിയെ മുക്‌തമാകവേ ആശങ്കയായി ഡെല്‍ഹിയിലെ കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 501 പുതിയ കോവിഡ് കേസുകളാണ് ഡെല്‍ഹിയിൽ സ്‌ഥിരീകരിച്ചത്. ഇതോടെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 7.72ലേക്ക് ഉയര്‍ന്നതായാണ് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നത്‌.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് മൂലം ഒരു മരണം പോലും സ്‌ഥിരീകരിച്ചിട്ടില്ല എന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് 4.21 ശതമാനത്തില്‍ നിന്നും 7.72 ആയി കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.

6492 കോവിഡ് പരിശോധനകളാണ് കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ നടന്നത്. 1188 രോഗ ബാധിതര്‍ ഐസൊലേഷനില്‍ കഴിഞ്ഞുവരികയാണ്.

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യ തലസ്‌ഥാനത്തോട് ചേര്‍ന്നു കിടക്കുന്ന ഗൗതം ബുദ്ധ് നഗര്‍, ഗാസിയാബാദ്, ഹപൂര്‍, മീററ്റ്, ബുലന്‍ഷഹര്‍, ബാഹ്പാട്ട് എന്നിവിടങ്ങളിലും ലഖ്‌നൗവിലും ഇനി മുതല്‍ പൊതുസ്‌ഥലത്ത് മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Share this story