കൊവിഡ് മരണത്തിന്റെ കണക്കില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍

google news
കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ; ട്വിറ്റർ തന്റെ ഫോളോവേഴ്​സിനെ നിയന്ത്രിക്കുന്നതായി രാഹുല്‍ ഗാന്ധി

കൊവിഡ് മരണത്തിന്റെ കണക്കില്‍ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് കണക്കുകള്‍ പുറത്തുവിടുന്നത് സംബന്ധിച്ച ലോകാരോഗ്യസംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടസപ്പെടുത്തുന്നുവെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെ സൂചിപ്പിച്ചുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.

ഇന്ത്യയിലെ കൊവിഡ് മരണ കണക്കുകള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ എട്ട് മടങ്ങ് കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ രാഹുല്‍ രംഗത്തെത്തിയത്. രാജ്യത്ത് 40 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന തന്റെ വാദം ശരിയാണെന്നും ഇവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

Tags