യു പിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു ; ജാഗ്രത പാലിക്കണമെന്ന് യോഗി ആദിത്യനാഥ്
Sun, 17 Apr 2022

ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ വർധിക്കുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗാസിയാബാദിലും ഗൗതം ബുദ്ധ് നഗറിലും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അദ്ദേഹം ജാഗ്രതാ നിർദേശം നൽകി.
സംസ്ഥാനത്തെ കൊവിഡ് 19 മാനേജ്‌മെന്റ് യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശങ്ങൾ നൽകിയത്. സമീപദിവസങ്ങളിൽ സംസ്ഥാനത്തിന്റെ സമീപ പ്രദേശങ്ങളിൽ കൊവിഡ് കേസുകളുടെ വർധനവുണ്ടായിട്ടുണ്ടെന്നും കൂടുതൽ ജില്ലകളിലും കേസുകൾ വർധിക്കാനുള്ള സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.