രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
covid test


ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 12,781 പേർക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.50 ശതമാനവുമാണെന്നും മന്ത്രാലയം അറിയിച്ചു.

18 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,24,873 ആയി ഉയർന്നു.

ശനിയാഴ്‌ച 12,899 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 4,32,83,793 പേർക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോർട് ചെയ്‌തതെന്ന്‌ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

നിലവിൽ 72,474 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം അണുബാധയുടെ 0.17 ശതമാനമാണ്. അതേസമയം ദേശീയ രോഗമുക്‌തി നിരക്ക് 98.62 ശതമാനമാണെന്നും മന്ത്രാലയം അറിയിച്ചു.

Share this story