രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 2183 പേര്‍ക്ക് വൈറസ് ബാധ
covid 19

ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 2183 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 89.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.  കഴിഞ്ഞദിവസം 1150 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്‌

മരണനിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ 214 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ 62 മരണങ്ങള്‍ കൂടി കോവിഡ് ബാധിച്ചുള്ള മരണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മരണനിരക്ക് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം നാലു പേര്‍ മാത്രമാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നിട്ടുണ്ട്. 0.83 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞദിവസം ഇത് 0.31 ശതമാനമായിരുന്നു. നിലവില്‍ 11,542 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഡല്‍ഹിയിലാണ് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 517 പുതിയ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Share this story