വിമാനയാത്രയില്‍ പുതിയ ഉത്തരവ് ഇറക്കി കേന്ദ്ര സര്‍ക്കാര്‍

Saudi flights resumeദില്ലി: കൊവിഡ് ഭീതി ഉടലെടുത്തതുമുതല്‍ പല കാര്യങ്ങളിലും ലോകത്താകെ നിയന്ത്രണങ്ങളുണ്ടായിരുന്നു. യാത്രാ വിലക്കും ലോക്ക് ഡൗണുമെല്ലാം പതിയെ പതിയെ പിന്‍വലിക്കപ്പെട്ടിരുന്നു. മാസ്‌ക്ക് ഉപയോഗത്തിന്റെ കാര്യത്തിലും മാറ്റം വന്നു. രാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും മാസ്‌ക്ക് നിര്‍ബന്ധമല്ലാതാക്കിയിട്ടുണ്ട്. എന്നാല്‍ വിമാനയാത്രക്കാര്‍ക്ക് മാത്രം ഇത്രയും നാളും മാസ്‌ക്ക് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അക്കാര്യത്തിലും മാറ്റം വരികയാണ്. ഇനി മുതല്‍ വിമാനയാത്രക്ക് മാസ്‌ക് നിര്‍ബന്ധമായിരിക്കില്ല. കേന്ദ്ര സര്‍ക്കാരാണ് വിമാനയാത്രയിലെ പുതിയ തീരുമാനം കൈകൊണ്ടത്. മാസ്‌ക് ധരിക്കണോ വേണ്ടയോ എന്ന കാര്യം ഇനി മുതല്‍ യാത്രക്കാര്‍ക്ക് തീരുമാനിക്കാം. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.

Share this story