മതപരിവര്‍ത്തന നിരോധന നിയമം ശക്തമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

google news



മതപരിവര്‍ത്തന നിയമം ശക്തമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷത്തെ തടവ് ശിക്ഷ നല്‍കുന്ന തരത്തില്‍ ശക്തമാക്കാനാണ് തീരുമാനം. ഇത് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം നൈനിറ്റാളില്‍ നിന്ന് ഹല്‍ദ്വാനിയിലേക്ക് മാറ്റാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.


നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷത്തെ തടവാണ് നേരത്തെ ഉത്തരാഖണ്ഡില്‍ ഉണ്ടായിരുന്നത്. 2018ല്‍ നിലവില്‍ വന്ന ഈ നിയമം ഇപ്പോള്‍ കൂടുതല്‍ ശക്തമാക്കുകയായിരുന്നു.

Tags