പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി

google news
court
താനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. പ്രത്യേക പോക്‌സോ കോടതി ജഡ്ജി വി.വി വിർകാറിന്റേതാണ് വിധി. പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

2019 ഫെബ്രുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം. താനെയിലെ കൽവ തകുർപാഡ സ്വദേശിയായ യുവാവ് പ്രദേശവാസിയായ പതിമൂന്നുകാരിയെ പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. പെൺകുട്ടിയെ പ്രതി നിരന്തരം പിന്തുടർന്നിരുന്നുവെന്നും ശല്യപ്പെടുത്തിയിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ പരാമർശങ്ങൾ വ്യാജമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രതിഭാ​ഗത്തിന്റെ വിശദീകരണം.

വിധി പ്രസ്താവത്തിനിടെ പെൺകുട്ടിക്കും അമ്മക്കും പ്രതിയോട് ശത്രുതാമനോഭാവമാണുള്ളതെന്നും ഇത് പ്രകാരം കേസ് തെളിയിക്കാൻ സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags