ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകള്‍ രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വെച്ചിട്ടുണ്ട്

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകള്‍ രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്.
അതേസമയം, ജനസംഖ്യയുടെ പകുതിവരുന്ന താഴെത്തട്ടിലുള്ള ജനങ്ങളുടെ സമ്പത്ത് ഒന്നിച്ച് ചേര്‍ത്താല്‍പോലും വരുന്നത് മൂന്ന് ശതമാനം മാത്രമാണെന്ന് ഓക്സ്ഫാം ഇന്ത്യയുടെ റിപ്പോര്‍ട്ട്. സ്വയംഭരണാധികാരമുള്ള ഇന്ത്യന്‍ സംഘടനയാണ് ഓക്സ്ഫാം ഇന്ത്യ. കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ഇന്ത്യയിലെ അസമത്വം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ ആണിത്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകള്‍ക്ക് താഴെത്തട്ടിലുള്ള 50 ശതമാനത്തേക്കാള്‍ 13 മടങ്ങ് കൂടുതല്‍ സ്വത്ത് ഉണ്ടെന്ന് ഓക്സ്ഫാം ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു. മൊത്തം സമ്പത്തിന്റെ 61.7 ശതമാനവും സമ്പന്നരായ അഞ്ച് ശതമാനത്തിന് സ്വന്തമായുണ്ട്, ഇത് താഴെത്തട്ടിലുള്ള 50 ശതമാനം ജനങ്ങളുടെ ഉടമസ്ഥതയിലുള്ള 3 ശതമാനത്തേക്കാള്‍ 20 മടങ്ങ് കൂടുതലാണ്.