രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,594 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ​​​​​​​
covid


ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണത്തിൽ നേരിയ കുറവ്. 6,594 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 8000ത്തിന് മുകളിൽ എത്തിയ പ്രതിദിന കോവിഡ് കണക്കുകളിലാണ് ഇപ്പോൾ നേരിയ കുറവ് ഉണ്ടായിരിക്കുന്നത്.

അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 4,035 ആളുകൾ കോവിഡ് മുക്‌തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 4,26,61,370 ആളുകളും രോഗമുക്‌തി നേടി. കൂടാതെ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 50,548 ആണ്.

98.67 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനം ആയും ഉയർന്നു.

Share this story