ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ

google news
election commission

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. മോദി തരംഗം രാജ്യത്ത് ആഞ്ഞടിക്കും എന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ ആത്മവിശ്വാസം. 295 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ വിലയിരുത്തല്‍. വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മാധ്യമങ്ങളെ കാണും.

നാളെ രാവിലെ 8 മണി മുതല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഒരു മണിക്കൂറില്‍ തന്നെ ട്രന്‍ഡ് പ്രകടമാകും എന്നാണ് പ്രതീക്ഷ. 400 സീറ്റ് ലക്ഷ്യം വെച്ച് പോരാട്ടത്തിന് ഇറങ്ങിയ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എക്‌സറ്റ് പോള്‍ ഫലങ്ങള്‍ കൂടി അനുകൂലമായതോടെ ആത്മവിശ്വാസം ഇരട്ടിയായി

Tags