വ്യാജ സ്വര്‍ണക്കടത്ത്; അസമില്‍ 5 പേര്‍ അറസ്റ്റില്‍

google news
arrest1

വ്യാജ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അസമില്‍ 5 പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. യേശു ക്രിസ്തുവിന്റെ വ്യാജ സ്വര്‍ണ പ്രതിമയും വ്യാജ സ്വര്‍ണ ബിസ്‌കറ്റുകളും ഇവരില്‍ നിന്ന് പിടികൂടി.

അസമിലെ നഗാവോണിലും സോണിത്പൂറിലും നടത്തിയ പരിശോധനകളിലാണ് അറസ്റ്റ്.

നഗാവോണില്‍ നടത്തിയ പരിശോധനയില്‍ 3 പേരെ പിടികൂടി. ഇവരില്‍ നിന്നാണ് യേശുവിന്റെ 1.7 കിലോ തൂക്കമുള്ള വ്യാജ സ്വര്‍ണ പ്രതിമ പിടികൂടിയത്. സോണിത്പൂറില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ഒരു വ്യാജ ഗോള്‍ഡ് ബിസ്‌കറ്റ് പിടികൂടി.

Tags