വ്യാജ കറന്‍സിയും തീവ്രവാദ ഫണ്ടിംഗും ചെറുക്കാന്‍ കഴിഞ്ഞു ; നോട്ട് നിരോധനത്തെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

MODI

നോട്ട് നിരോധനത്തെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചത്.
വ്യാജ കറന്‍സിയും തീവ്രവാദ ഫണ്ടിംഗും ചെറുക്കുന്നതിനുള്ള ഫലപ്രദമായ നടപടിയാണ് 2016ലെ നോട്ട് നിരോധനമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. 
കൂടാതെ, കള്ളപ്പണം, നികുതിവെട്ടിപ്പ് തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം കൂടിയാണിതെന്നും കേന്ദ്രം അറിയിച്ചു.

Share this story