ചികിത്സാച്ചെലവ് 35.95 ലക്ഷം, സെയ്ഫ് അലി ഖാന് ഒറ്റയടിക്ക് ലഭിച്ചത് 25 ലക്ഷം ഇൻഷുറൻസ് തുക ! എന്താണ് നിവ ബൂപ്പ ? അറിയാം ക്ലെയിം ചെയ്യണ്ടത് എങ്ങനെ...
മുംബൈ: മോഷണ ശ്രമം പ്രതിരോധിക്കുന്നതിനിടെ അക്രമിയുടെ കുത്തേറ്റ നടൻ സെയ്ഫ് അലി ഖാൻ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ശസ്ത്രക്രിയ്ക്ക് വിധേയനായ നടൻ സുഖം പ്രാപിച്ചു വരികയാണ്. ഇപ്പോഴിതാ സെയ്ഫിന്റെ ഇൻഷുറൻസ് വിവരങ്ങൾ സംബന്ധിച്ച കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.
ആശുപത്രിയിൽ നിന്ന് ലീക്കായ ബില്ല് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്. ₹35.95 ലക്ഷത്തിന്റെ ആശുപത്രി ബിൽ ആണ് അദ്ദേഹം ഇൻഷുറൻസിന് വേണ്ടി ക്ലെയിം ചെയ്തത്. ഇതിൽ 25 ലക്ഷം രൂപ ഉടൻ തന്നെ അദ്ദേഹത്തിന് നിവ ബൂപ്പ എന്ന ഇൻഷുറൻസ് കമ്പനി നൽകുകയും ചെയ്തു.
ഇതോടെ നിവാ ബൂപ്പയേ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ഇതാണ് ഈ ഇൻഷുറൻസ് ഇത് ആർക്കെല്ലാം ലഭ്യമാകും ഇതിന്റെ തുക എത്രയാണ് എന്നൊക്കെ നിരവധി ചർച്ചകൾ കണ്ടു. ആരോഗ്യത്തിന് നൽകുന്ന പല പ്രമുഖരും ഇതിനോടകം തന്നെ നിവ ബൂപ്പ ഇൻഷുറൻസ് എടുത്തു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
എക്സിൽ പ്രചരിക്കുന്ന രേഖകളിൽ നടന്റെ ചികിത്സാ ചെലവുകളും ഡിസ്ചാർജ് തീയതിയുമടക്കമുള്ള വിവരങ്ങളുണ്ട്. 35.95 ലക്ഷം രൂപയാണ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിമായി നടൻ ഫയൽ ചെയ്ത്. നിലവിൽ 25 ലക്ഷം രൂപ അംഗീകരിച്ചിട്ടുണ്ട്. നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് ഹോൾഡറാണ് സെയ്ഫ് അലി ഖാൻ.
സെയ്ഫ് അലി ഖാന്റെ ആശുപത്രി ബിൽ ഉൾപ്പെടുന്ന ചില പ്രീമിയം ചികിത്സാ സേവനങ്ങൾ, റൂം ചാർജുകൾ, ഐ.സി.യു. ഫീസുകൾ, ഡയഗ്നോസ്റ്റിക്സ്, മറ്റ് ചികിത്സാ നടപടികൾ എന്നിവ ഈ ബിൽ തുകയിൽ ഉൾപ്പെടുന്നുണ്ട്.
എന്താണ് നിവ ബുപ
നിവ ബുപ (Niva Bupa), മുൻപ് Max Bupa Health Insurance എന്നറിയപ്പെട്ടിരുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ്. 2008-ലാണ് ഇത് സ്ഥാപിതമായത്. Max India Limited-ന്റെ ഒരു സഹസംഘടനയും, Bupa Global-ന്റെ സാമ്പത്തിക പിന്തുണയുമാണ് ഇങ്ങനെ ഒരു ഇൻഷുറൻസ് കമ്പനി രൂപീകരണത്തിലേക്ക് നയിച്ചത്. നിവ ബൂപ ഇന്ത്യയിലെ വിവിധ ഇൻഷുറൻസ് പദ്ധതികൾ നൽകുന്ന ഒരു പ്രമുഖ ഇൻഷുറൻസ് കമ്പനിയാണ്.
ഇൻഷുറൻസിന്റെ പ്രത്യേകതകൾ
1. വിശാലമായ കവർേജ്
നിവ ബുപ്പയുടെ പ്ലാനുകൾ ഹോസ്പിറ്റലൈസേഷൻ, പ്രീ-പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ, ഡേ കെയർ സേവനങ്ങൾ, ആംബുലൻസ് എന്നിവയെല്ലാം കവർ ചെയ്യുന്ന ഒന്നാണ്.
2. കാഷ്‌ലെസ് നെറ്റ്‌വർക്കിന്റെ ആക്സസ്
8600+ ഹോസ്പിറ്റലുകളിൽ നിവ ബൂപ വഴി കാഷ്‌ലെസ് ട്രീട്മെന്റുകൾ, മുൻഗണനാ സേവനങ്ങൾ എന്നിവ ലഭിക്കും.
3. പ്രതിരോധ അവസ്ഥയിൽ സഹായം
സീനിയർ പേഴ്സൺ പ്ലാൻ, കീർ പദ്ധതി, ഫാമിലി ഹെൽത്ത് പ്രൊട്ടക്ഷൻ എന്നിവയ്ക്ക് മനോഹരമായ സൗകര്യങ്ങൾ ഈ ഇൻഷുറൻസ് കമ്പനി വാഗ്ദാനം ചെയ്യുന്നു.
നിവ ബൂപയുടെ വിശേഷതകൾ
നൂതന ഡിജിറ്റൽ സേവനങ്ങൾ
എളുപ്പത്തിൽ ഇൻഷുറൻസ് പോളിസി വാങ്ങാനും, മാനേജ് ചെയ്യാനും, ക്ലെയിമുകൾ അനുവദിക്കാനും ഡിജിറ്റൽ ആപ്ലിക്കേഷൻ വഴി സാധ്യമാകും.
8600+ നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾ
ഇന്ത്യയിൽ ഉടനീളം ആശുപത്രികളിൽ നിവ ബൂപ ഇൻഷുറൻസ് ലഭ്യമായത് കൊണ്ട് തന്നെ ആംബുലൻസ്, ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ സേവനങ്ങൾ, രാജ്യവ്യാപകമായി ലഭ്യമാണ്.
24/7 സേവനം
കസ്റ്റമർ സർവീസ്, എമർജൻസി സഹായം, ബില്ലിംഗ് ക്ലെയിം എന്നിവയ്ക്കായി 24 മണിക്കൂർ സേവനം ലഭ്യമാണ്.
നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് കമ്പനി
ധാരാളം വാഗ്‌ദാനം ചെയ്യുന്ന ഒരു വലിയ ഇൻഷുറൻസ് കമ്പനിയാണ് നിവ ബുപ . കമ്പനിയുടെ പ്രധാന സവിശേഷതകൾ ഇതാ:
പ്രത്യേകം സ്പെസിഫിക്കേഷനുകൾ
നെറ്റ്‌വർക്ക് ആശുപത്രികൾ 8600+
ക്ലെയിം അനുപാതം (2021-22) 62.12
ക്ലെയിം സെറ്റിൽമെൻ്റ് അനുപാതം (മൂന്ന് മാസത്തിൽ താഴെ) (2021-22) 99.99
സോൾവൻസി റേഷ്യോ (2021-22) 1.70
മാർക്കറ്റ് ഷെയർ (2021-22) 2,809.97 കോടി
നിവാ ബുപ ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ
*വ്യക്തിഗത, കുടുംബ ആരോഗ്യ ഇൻഷുറൻസ് പദ്ധതി
*സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ
*ഗുരുതര രോഗ ആരോഗ്യ ഇൻഷുറൻസ് പദ്ധതി