വിവാദ ഡോക്യുമെന്ററി പ്രദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ
Tue, 24 Jan 2023

സർവകലാശാലയുടെ എതിർപ്പ് അവഗണിച്ച് വിദ്യാർഥി യൂണിയൻ ഓഫീസിൽ രാത്രി 9 ക്ക് ആകും പ്രദർശനം.ഡോക്യുമെൻററി വിലക്കിനെതിരെയുള്ള ശബ്ദമാണ് ജെ എൻ യുവിൽ ഉയരുന്നതെന്ന് എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞു.
വിവാദ ഡോക്യുമെന്ററി പ്രദർശനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ജെഎൻയു വിദ്യാർത്ഥി യൂണിയൻ. ഭയം കൊണ്ടാണ് സർവകലാശാലയുടെ എതിർപ്പെന്നും ജെഎൻയു എസ്എഫ്‌ഐ വ്യക്തമാക്കി.
സർവകലാശാലയുടെ എതിർപ്പ് അവഗണിച്ച് വിദ്യാർഥി യൂണിയൻ ഓഫീസിൽ രാത്രി 9 ക്ക് ആകും പ്രദർശനം.ഡോക്യുമെൻററി വിലക്കിനെതിരെയുള്ള ശബ്ദമാണ് ജെ എൻ യുവിൽ ഉയരുന്നതെന്ന് എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞു.
എസ്എഫ്‌ഐയെ കൂടാതെ , ഡിഎസ്എഫ് , ഐസ എഐഎസ്എഫ് സംഘടനകൾ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയൻ പുറമേ മറ്റ് സംഘടനകളും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.