ഡല്‍ഹിയില്‍ പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോണ്‍ഗ്രസ്

google news
CONGRESS

ഡല്‍ഹിയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ആഴ്ച മുതല്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. പ്രമുഖ നേതാക്കളുടെ റോഡ് ഷോകള്‍ അടക്കം വിപുലമായ പ്രചാരണമാണ് അണിയറയില്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ്എഎപി റാലികളും വരും ദിവസങ്ങളില്‍ ഉണ്ടാകും.


ഡല്‍ഹിയില്‍ മത്സരിക്കുന്ന മൂന്ന് സീറ്റുകളിലും പ്രചാരണം അടുത്തയാഴ്ച മുതല്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തിങ്കളാഴ്ച അമേഠി, റായ്ബറേലി തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ നേതാക്കള്‍ ഡല്‍ഹിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കള്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കും.

Tags