രാ​ജ്യ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​ന മാ​റ്റ​മി​ല്ലാ​തെ തു​ട​രാ​ൻ കോ​ൺ​ഗ്ര​സും സർക്കാരും പൊ​രു​തും : സി​ദ്ധ​രാ​മ​യ്യ

Siddaramaiah
Siddaramaiah

ബം​ഗ​ളൂ​രു : രാ​ജ്യ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​ന മാ​റ്റ​മി​ല്ലാ​തെ തു​ട​രാ​ൻ കോ​ൺ​ഗ്ര​സും സർക്കാരും പൊ​രു​തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വാ​ർ​ഷി​ക ദി​ന​മാ​യ ചൊ​വ്വാ​ഴ്ച ബം​ഗ​ളൂ​രു വി​ധാ​ൻ സൗ​ധ അ​ങ്ക​ണ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​ക്കു​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​രാ​ണ് മാ​റ്റം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഉ​ഡു​പ്പി പേ​ജാ​വ​ർ മ​ഠാ​ധി​പ​തി സ്വാ​മി വി​ശ്വ​പ്ര​സ​ന്ന​യും ഈ​യി​ടെ ഭ​ര​ണ​ഘ​ട​നാ മാ​റ്റ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. എ​ന്താ​ണ് സ്വാ​മി​യു​ടെ മ​ന​സ്സി​ൽ എ​ന്ന​റി​യി​ല്ല. 1949 ന​വം​ബ​ർ 26ന് ​കോ​ൺ​സ്റ്റി​റ്റു​വ​ന്റ് അ​സം​ബ്ലി ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച​തു​മു​ത​ൽ ഓ​രോ ഇ​ന്ത്യ​ൻ പൗ​ര​നും അ​ത് അ​നു​സ​രി​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​ണ്.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തും പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തും. ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ഹ​ത്വ​വും ഗൗ​ര​വ​വും ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ് എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യ​ന കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് ജീ​വി​ക്കു​ന്ന പൗ​ര​ന്മാ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന്റെ ആ​ദ്യ ചു​വ​ടാ​ണി​ത്. ബൃ​ഹ​ത്താ​യ ലി​ഖി​ത ഭ​ര​ണ​ഘ​ട​ന​യു​ള്ള രാ​ജ്യം എ​ന്ന​താ​ണ് ലോ​ക​ത്ത് ഇ​ന്ത്യ​യു​ടെ ഖ്യാ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags