ഒരു കുടംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി ; കോണ്‍ഗ്രസ് പദവികളില്‍ കൂടുതൽ സംവരണം
congress111

കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി നിർദേശത്തിന് രാഷ്ട്രീയകാര്യ സമിതിയിൽ അംഗീകാരമെന്ന് സൂചന. ഒരു കുടംബത്തില്‍ നിന്ന് ഒരാൾക്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കാം എന്ന നിര്‍ദേശത്തിനും പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കി. 

കോൺഗ്രസിനെ ജനങ്ങളിലേക്ക് അടുപ്പിക്കാൻ ഓഗസ്റ്റ് 9 മുതൽ പദയാത്ര. പാർലമെൻററി ബോർഡ് തിരികെ കൊണ്ടുവരുമെന്ന നിർദേശം നടപ്പാക്കാൻ സാധ്യതയില്ല.


അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാമെന്നും നിര്‍ദേശമുണ്ട്. ദേശീയതലത്തിൽ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കും. പ്രവർത്തക സമിതി അംഗങ്ങളെ ഉൾപ്പെടുത്തും. കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന നിർദേശം പ്രിയങ്ക ഗാന്ധി തളളി.

Share this story