ഭാര്യയ്ക്ക് സീറ്റ് നല്‍കിയില്ല; കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു

google news
 Bharat Chandra Narah

ലഖിംപുര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് അസമിലെ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു. നൗബോയിച്ച മണ്ഡലത്തില്‍നിന്നുള്ള എംഎൽഎ ഭരത് ചന്ദ്ര നാര ആണ് തിങ്കളാഴ്ച പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഭരത് ചന്ദ്ര നാര രാജിക്കത്ത് നല്‍കി. അസമിലെ കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം ഞായറാഴ്ച അദ്ദേഹം രാജിവെച്ചിരുന്നു.

ലഖിംപുര്‍ മണ്ഡലത്തില്‍ തന്റെ ഭാര്യ റാണി നാര സ്ഥാനാര്‍ഥിയാകുമെന്ന് ഭരത് ചന്ദ്ര നാര പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയായി ഉദയ് ശങ്കര്‍ ഹസാരികയുടെ പേരാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് .ഇതിൽ പ്രതിഷേധിച്ചാണ് രാജി വച്ചത്.

ലഖിംപുര്‍ മണ്ഡലത്തില്‍നിന്ന് മുന്‍പ് മൂന്നുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഭരത് ചന്ദ്ര നാരയുടെ ഭാര്യ റാണി നാര. കേന്ദ്രമന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്.