ഒന്‍പതാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

google news
CONGRESS

ഒന്‍പതാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കര്‍ണാടകയിലെ മൂന്നും രാജസ്ഥാനിലെ രണ്ടും സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. രാജസ്ഥാനില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന സ്ഥാനാര്‍ത്ഥികളെ മാറ്റി രണ്ട് പേരെ പകരം പ്രഖ്യാപിക്കുകയായിരുന്നു.

രാജ്‌സമന്തില്‍ ദാമോദര്‍ ഗുജ്ജാര്‍ ബില്‍വാരയില്‍ സി പി ജോഷി എന്നിവരെയാണ് പുതിയതായി പ്രഖ്യാപിച്ചത്. ബെല്ലാരിയില്‍ ഇ തുകരം, ചിക്കബെല്ലാപൂരില്‍ രക്ഷ രാമയ്യ, ചാമരാജനഗറില്‍ സുനില്‍ ബോസ് എന്നിവരാണ് കര്‍ണാടകയില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം 14 പേര്‍ ഉള്‍പ്പെട്ട എട്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് എട്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചത്. നേരത്തെ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചത്തീസ്ഡഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവ് കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ്, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗഹ്‌ലോട്ട്, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗ്, ഉത്തര്‍പ്രദേശ് പിസിസി പ്രസിഡന്റ് അജയ് റായ്, പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി പി ചിദംബരം. കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷ് തുടങ്ങിയവരാണ് കോണ്‍ഗ്രസ് ഇതുവരെ പുറത്തിറക്കിയ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

Tags