വാരാണസിയില്‍ ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിര്‍ദേശ പത്രിക തള്ളി

shyam

വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിര്‍ദേശ പത്രിക തള്ളി. വാരാണസിയില്‍ പ്രധാനമന്ത്രി മോദിക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. മെയ് 14 ന് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്യ്തിരുന്നു.
മെയ് 13 തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പത്രിക സമര്‍പ്പിക്കാന്‍ തടസ്സമുണ്ടെന്ന് ശ്യാം രംഗീല നേരത്തെ തന്നെ വീഡിയോയില്‍ പറഞ്ഞിരുന്നു. അടുത്ത ദിവസം ഉദ്യോഗസ്ഥനെ വിളിച്ചെങ്കിലും നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'ജനാധിപത്യം കൊലചെയ്യപ്പെട്ടു' എന്ന് പറഞ്ഞുകൊണ്ട് ശ്യാം രംഗീല ഒരു വീഡിയോ ട്വീറ്റ് ചെയ്തു.'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ തിരഞ്ഞെടുപ്പ് മത്സരം ഒരു കളിയാക്കി. ഇന്ന് എന്റെ നോമിനേഷന്‍ നിരസിക്കപ്പെട്ടു, അവര്‍ക്ക് എന്റെ നാമനിര്‍ദ്ദേശം സ്വീകരിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അവര്‍ എന്തിനാണ് ജനങ്ങള്‍ക്ക് മുന്നില്‍ ഈ നിയമം വെച്ചത്? അത് ഇപ്പോള്‍ ജനങ്ങളോട് വ്യക്തമാക്കണമെന്നും ശ്യാം രംഗീല ആവശ്യപ്പെട്ടു.

'ഇന്നലെ എനിക്ക് പ്രവേശനം അനുവദിച്ചത് ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷമാണ്. എന്തുകൊണ്ടാണെന്ന് എനിക്കറിയാമെന്നും അ?ദ്ദേഹം പറ!ഞ്ഞു. മെയ് 10 വരെ താന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ മെയ് 14 ന് ഉച്ചയ്ക്ക് 2.58 നാണ് അത് ഫയല്‍ ചെയ്യാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അന്ന് രാത്രി തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഡിഎം പുറത്താക്കിയതായും അദ്ദേ?ഹം പറയുന്നു.

Tags