കോളേജിലെ പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ഒളിക്യാമറ; വിദ്യാര്‍ഥി അറസ്റ്റില്‍

crime
പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ബെംഗളൂരു: ബെംഗളൂരു ഹൊസക്കറഹള്ളിയിലെ സ്വകാര്യ കോളേജിലെ പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച വിദ്യാര്‍ഥി അറസ്റ്റില്‍.  കോളേജില്‍ ബി.ബി.എ. വിദ്യാര്‍ഥിയായ ശുഭം എം.ആസാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ക്യാമറ സ്ഥാപിക്കുന്നതിനിടെ പെണ്‍കുട്ടികള്‍ ഇയാളെ കാണുകയും തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.

വിശ്രമമുറിയില്‍ രഹസ്യമായി ക്യാമറ സ്ഥാപിക്കുന്നതിനിടെ യുവാവിനെ കണ്ട പെണ്‍കുട്ടികള്‍ ബഹളംവെച്ചു. ഇതോടെ ഇയാള്‍ കോളേജില്‍നിന്ന് ഓടിരക്ഷപ്പെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Share this story