കല്‍ക്കരി ഖനി അപകടം ; മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി

Rescue operation continues for workers trapped in mine in Assam
Rescue operation continues for workers trapped in mine in Assam

ഗുവാഹത്തി : അസമിലെ  ഹസാവോ ജില്ലയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളിൽ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഖനി അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. തിങ്കളാഴ്ചയാണ് ഖനിയിൽ വെള്ളം കയറി ഒമ്പത് തൊഴിലാളികൾ കുടുങ്ങിയത്.

അസം-മേഘാലയ ഉംറാങ്‌സോയില്‍ പ്രവര്‍ത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്. ഇനിയും അഞ്ച് തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നും അവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു

കഴിഞ്ഞ ബുധനാഴ്ചയാണ് സൈന്യം നേപ്പാൾ ഉദയ്പൂർ സ്വദേശിയായ ഗംഗ ബഹദൂറിന്‍റെ മൃതദേഹം കണ്ടെടുത്തത്. ഖനിക്ക് 310 അടി ആഴമുണ്ട്. വെള്ളം കല്‍ക്കരിയുമായി കൂടികലര്‍ന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്.

നാവികസേനയില്‍നിന്ന് വൈദഗ്ധ്യം നേടിയ ഡൈവര്‍മാര്‍ക്കും ഖനിക്കുള്ളിലേക്ക് കടക്കാനാകുന്നില്ലെന്ന റിപ്പോർട്ടാണ് വരുന്നത്. റിമോട്ട് കണ്‍ട്രോള്‍ വാഹനങ്ങള്‍ക്കും ഖനിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നില്ല. അസം മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന് കീഴിലായിരുന്നു ഈ ഖനിയെന്നും 12 വർഷം മുമ്പ് ഇത് ഉപേക്ഷിച്ചതാണെന്നും സർക്കാർ വ്യക്തമാക്കി.

Tags