സിഎംഎസ്ഇ എക്സാം ഫലം പ്രസിദ്ധീകരിച്ചു
Jul 31, 2024, 12:15 IST
കേന്ദ്ര ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി നടത്തുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാമിനേഷന് (സിഎംഎസ്ഇ) ഫലം യു.പി.എസ്.സി പ്രഖ്യാപിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലമറിയാം- https://upsc.gov.in/.
ജൂലായ് 14 നടന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാമിനേഷന് 827 മെഡിക്കല്‍ ഓഫീസര്‍ തസ്തികകള്‍ നികത്താനുള്ളതാണ്. എക്സാം പാസായവര്‍ അഭിമുഖം നേരിടേണ്ടി വരും.