എൻഡിഎയും ഇന്ത്യാ സഖ്യവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ആകാംഷയുടെ മുൾമുനയിൽ രാജ്യം..

google news
nda

ന്യൂഡൽഹി: രാജ്യം ആർ ഭരിക്കുമെന്നറിയാനുള്ള ആകാംഷയുടെ മുള്മുനയിലാണ് ജനങ്ങൾ. എൻഡിഎയും ഇന്ത്യാ സഖ്യവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നു കൊണ്ടിരിക്കുന്നത്. 280 സീറ്റുകളോടെ എൻഡിഎ മുന്നേറുമ്പോൾ വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് 246 സീറ്റുകളോടെ ഇന്ത്യ മുന്നണി പിന്നാലെയുണ്ട് .

വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിലാണ്. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ ലീഡ് ചെയ്യുന്നു. വലിയ രീതിയിലുള്ള മുന്നേറ്റമാണ് വയനാട്ടിൽ രാഹുൽ ഗാന്ധി കാഴ്ചവയ്ക്കുന്നത്. 

2019 ൽ എൻഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എൻഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. എക്സിറ്റ് പോൾ പ്രവചനം സത്യമാകുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.

Tags