കാലാവസ്ഥാ വ്യതിയാനം; ദേശീയ ശില്‌പശാല നവ്യാനുഭവമായി

iugfcdx

കോഴിക്കോട് : ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ (ഡയറ്റ്) നേതൃത്വത്തിൽ കാലാവസ്ഥ വ്യതിയാനം പ്രമേയമാക്കി മർകസ് ഇംഗ്ലീഷ് മീഡിയം അഡൽ ടിങ്കറിംഗ് ലാബിൽ നടന്ന   ദ്വിദിന ദേശീയ  ശില്പശാല വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.
 
കേരളത്തിന്റെ കാലാവസ്ഥാ മാറ്റങ്ങൾ ' കാലവസ്ഥാ നിർണ്ണയം, പ്രവചനം, ദുരന്തസാധ്യതകൾ, നൂതന സങ്കേതങ്ങൾ സംബന്ധിച്ച വിവിധ അവതരണങ്ങളും  അനുഭവങ്ങളും ഒരുക്കിയുള്ള ശില്പ ശാല ശ്രദ്ധേയമായി.ജില്ലാഭരണ കൂടത്തിന്റെ കീഴിലുള്ള എഡ്യൂ മിഷൻ പദ്ധതിയുമായി സഹകരിച്ചാണ് ശില്ലശാല സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഇൻസ്റ്റലേഷനുകളും സന്ദേശങ്ങളും വ്യത്യസ്തമായി.

ഐ.എസ്.ആർ.ഒ. മുൻ ഡയരക്ടർ ശ്രീ ഇ.കെ. കുട്ടി ശില്പശാല ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ .യു .കെ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.കാലാവസ്ഥയുമായി ബന്ധപ്പെട്ട റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളെ കുറിച്ചും ഐഎസ്ആർഒയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മേഖലയിലുള്ള നേട്ടങ്ങളെക്കുറിച്ചും  ശ്രീ. കെ. ജയറാം (ഡെപ്യൂട്ടി ഡയറക്ടർ ഐ.എസ്ആർ.ഒ).മുഖ്യ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.

വിവിധ സെഷനുകൾ അവതരിപ്പിച്ചുകൊണ്ട് ഡോക്ടർ .അഭിലാഷ് അസിസ്റ്റൻറ് പ്രൊഫസർ കുസാറ്റ്, പ്രൊഫ. മുഹമ്മദ് ഷാഹിൻ തയ്യിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി, ശ്രീ.സി പി ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
പ്രിൻസിപ്പൽ ശ്രീ മുഹമ്മദ് ഷാഫി സ്വാഗതവും മുഹമ്മദ് രിഫായി വൈസ് പ്രിൻസിപ്പൽ നന്ദിയും പ്രകാശിപ്പിച്ചു. മനോജ് കുമാർ , ബി. പി. സി കുന്നമംഗലം , ശ്രീഷിൽ .യു .കെ, സഹീർ അസ്ഹരി, ഡോ. വാസുദേവൻ എന്നിവർ സംസാരിച്ചു. ശില്പശാലയുടെ ഭാഗമായി നടന്ന അനുഭവാധിഷ്ഠിത സെഷനുകൾക്ക് മുഹമ്മദ് സിജഹ്, സെനിൻ എന്നിവർ നേതൃത്വം നൽകി.

രണ്ടാം ദിവസം നടന്ന  വിവിധ സെഷനുകൾക്ക് ഡോ. എം.കെ. രവിവർമ്മ, എൻ. ഐ. ടി. കോഴിക്കോട്,
ഡോ. വി. ശശികുമാർ ഫ്രീസോഫ്റ്റ്  വെയർ ആക്ടീവിസ്റ്റ് - മുൻഡയരക്ടർ സെന്റർ ഫോർ എർത്ത് സയൻസ്, എന്നിവർ നേതൃത്വം നൽകും. ശില്പശാലയുടെ ഭാഗമായി കാലാവസ്ഥ കേന്ദ്രങ്ങൾ സ്ഥാപിച്ച വിദ്യാലയങ്ങളിൽ കാലാവസ്ഥാ വിവരശേഖരണത്തിനും അപഗ്രഥനത്തിനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും. എമിൽ, എ.ടി.എൽ, എസ്. എസ്. കെ ഇന്നവേഷൻ ലാബുകൾ കേന്ദ്രീകരിച്ച്  കാലവസ്ഥയുമായി ബന്ധപ്പെട്ട  ഗവേഷണങ്ങൾ, ആശയരൂപീകരണം, മാതൃകകളും പ്രോട്ടോടൈപ്പുകളുടെയും നിർമ്മാണം എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനങ്ങളും  നൽകി.
 

Share this story