വെള്ളം കുടിക്കാന്‍ പോകുന്നതിനിടെ കുഴഞ്ഞുവീണു; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
Sep 27, 2024, 13:57 IST
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. വെള്ളം കുടിക്കാന്‍ പോകുന്നതിനിടെയായിരുന്നു കുട്ടി കുഴഞ്ഞു വീണത്. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. ജഗത്‌റാം എന്ന കുട്ടിയാണ് മരിച്ചത്.
ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുട്ടിയുടെ മരണകാരണം പോസ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. ഒരു മാധ്യമപ്രവര്‍ത്തകനാണ് ഈ വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.