
ഉദയ്പൂര്‍ : രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ ഇന്ന് അവസാനിക്കും. കോണ്‍ഗ്രസ് ചിന്തന്‍ ശിബിരിലെ ഉദയപൂര്‍ പ്രഖ്യാപനം ഇന്ന് വൈകിട്ട് 3.30 ന് നടക്കും. പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷമാണ് പ്രഖ്യാപനം.സംഘടനയെ അടിമുടി മാറ്റുന്ന നിര്‍ദേശങ്ങള്‍ പ്രഖ്യാപനത്തില്‍ ഉണ്ടായേക്കും.
ആറ് സമിതികളായി തിരിഞ്ഞുള്ള ചര്‍ച്ചകള്‍ ഇന്നലെ അവസാനിച്ചതോടെ പ്രമേയങ്ങള്‍ പ്രവര്‍ത്തക സമിതി പരിഗണിക്കും. 11 മണിക്ക് ആരംഭിക്കുന്ന ചര്‍ച്ചയില്‍ തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടത് ഉള്‍പ്പെടുത്തിയും അവസാന ഘട്ട പ്രമേത്തിലേക്കു എത്തും.
പ്രവര്‍ത്തക സമിതിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രസംഗിക്കും. പ്രമേയം പ്രവര്‍ത്തക സമിതി പരിഗണിക്കുന്നതിന് മുമ്ബ് ആറ് കണ്‍വീനര്‍മാരുമായും സോണിയാ ഗാന്ധി ചര്‍ച്ച നടത്തും. ബി.ജെ.പി ഉയര്‍ത്തുന്ന ഹിന്ദുത്വത്തെ നേരിടാനുള്ള ചര്‍ച്ചയില്‍ സമവായമാകാത്തതിനാല്‍ അന്തിമ തീരുമാനത്തിനായി പ്രവര്‍ത്തക സമിതിക്ക് വിട്ടിരിക്കുകയാണ്.