ക്ഷേ​ത്ര ഭ​ണ്ഡാ​ര​ങ്ങ​ളി​ൽ സി.​സി.​ടി.​വി നി​ർ​ബ​ന്ധ​മാ​ക്കി ഉത്തരവ്

Do you pay in the temple treasury?  You should know this
Do you pay in the temple treasury?  You should know this

ബം​ഗ​ളൂ​രു:  ക​ർ​ണാ​ട​ക​യി​ലെ എ​ല്ലാ ക്ഷേ​ത്ര ഭ​ണ്ഡാ​ര​ങ്ങ​ളി​ലും സി.​സി.​ടി.​വി നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ മു​ജ​റാ​യ് വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.തി​രു​പ്പ​തി ക്ഷേ​ത്രം ല​ഡു വി​വാ​ദ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് തീരുമാനം .

തി​രു​പ്പ​തി ല​ഡു​വി​ൽ ഇ​റ​ച്ചി​ക്കൊ​ഴു​പ്പ് ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രു​ന്നു. എ ​വി​ഭാ​ഗ​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​തു​വ​രെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.

ഇ​നി മു​ത​ൽ ബി, ​സി കാ​റ്റ​ഗ​റി ക്ഷേ​ത്ര​ങ്ങ​ളി​ൽ പാ​ച​കം ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സി.​സി.​ടി.​വി നി​ർ​ബ​ന്ധ​മാ​ണ്. ന​ഗ​ര​ത്തി​ലെ ബ​ന​ശ​ങ്ക​രി ക്ഷേ​ത്ര​ത്തി​ൽ സി.​സി.​ടി.​വി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും മ​റ്റു ക്ഷേ​ത്ര​ങ്ങ​ളി​ലും സ്ഥാ​പി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും മു​ജു​റൈ വ​കു​പ്പ് ക​മീ​ഷ​ണ​ർ വെ​ങ്കി​ടേ​ഷ് പ​റ​ഞ്ഞു.

Tags