കെജ്‌രിവാളിനെതിരായ നടപടികള്‍ വേഗത്തിലാക്കി സിബിഐ

google news
kejriwal

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരായ നടപടികള്‍ വേഗത്തിലാക്കി സിബിഐ. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെജ്‌രിവാളിനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ സിബിഐ ഉടന്‍ സമര്‍പ്പിക്കും.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കെജ്‌രിവാളിനെയും പ്രതിചേര്‍ക്കുക. കസ്റ്റഡിയില്‍ കെജരിവാളിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് അപേക്ഷയാകും സിബിഐ റൗസ് അവന്യൂ കോടതിയില്‍ സമര്‍പ്പിക്കുന്നത്. മദ്യനായ അഴിമതി കേസ് വിലയിരുത്താന്‍ ഇന്ന് രാവിലെ സിബിഐയുടെ സംഘം യോഗം ചേരുന്നുണ്ട്. ഇതിന് തുടര്‍ച്ചയായ ആകും നടപടികള്‍. ഇഡി അറസ്റ്റ് ചെയ്ത കെജ്‌രിവാള്‍ ഇപ്പോള്‍ തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.

ഏപ്രില്‍ 15 വരെയാണ് ഇഡി കേസില്‍ കെജ്‌രിവാളിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

Tags