സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്നത് പതിനായിരത്തിലധികം കേസുകൾ : കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു

google news
kannur vc placement  supreme court

ന്യൂഡൽഹി: സുപ്രീംകോടതിയിൽ 71,411 കേസുകൾ കെട്ടിക്കിടക്കുന്നതായും ഇതിൽ 10,491 എണ്ണം പത്തുവർഷത്തിലധികമായി തീർപ്പ് കാത്തുകിടക്കുകയാണെന്നും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു.

56,000 സിവിൽ, 15,000 ക്രിമിനൽ കേസുകളും അടക്കം 71,411 കേസുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതെന്നും രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി. 2016ൽ വിവിധ ഹൈകോടതികളിലായി 40.28 ലക്ഷം കേസുകളായിരുന്നത് ഈ വർഷം ജൂലൈ 29 വരെ 59.55 ലക്ഷമായി ഉയർന്നു. -മന്ത്രി പറഞ്ഞു.
 

Tags