സോഷ്യല്‍മീഡിയ വഴി പ്രവാചകനിന്ദ: ഹൈദരാബാദിൽ രണ്ടുപേർക്കെതിരെ കേസ്

google news
phone
ഹൈദരാബാദിൽ ഇതാദ്യമായല്ല പ്രവാചകനിന്ദ പോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹൈദരാബാദ്: വാട്സ് ആപും ഇൻസ്റ്റഗ്രാമും വഴി പ്രവാചകനെ നിന്ദിക്കുന്ന പരാമർശങ്ങൾ നടത്തിയതിന് ഹൈദരാബാദിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. ഹൈദരാബാദ് സ്വദേശികളായ രാജീവ് സിങ്, സതീഷ് ജാധവ് എന്നിവർക്കെതിരെയാണ് ജീദിമെൽറ്റ പൊലീസ് കേസെടുത്തത്.

 ഇരുവരും വാട്സ്ആപ് ഗ്രൂപ്പുകൾവഴിയും ഇൻസ്റ്റ​്ഗ്രാം വഴി പ്രവാചകനെ നിന്ദിക്കുകയായിരുന്നു. തുടർന്ന് ഇതിനെതിരെ പരാതി ഉയരുകയായിരുന്നു.

ഹൈദരാബാദിൽ ഇതാദ്യമായല്ല പ്രവാചകനിന്ദ പോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2022ൽ ബി.ജെ.പി എം.എൽ.എ രാജ സിങ് പ്രവാചകനെ നിന്ദിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. തുടർന്ന് ഹൈദരാബാദിൽ കലാപസമാന അന്തരീക്ഷമുണ്ടായി.

Tags