ഗോവ–മുംബൈ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് മരണം

accident
ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ∙ ഗോവ–മുംബൈ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും മൂന്നു സ്ത്രീകളും ഉൾപ്പെടുന്നു. 

പുലർച്ചെ 5 മണിയോടെ മൻഗോണിന് സമീപത്താണ് അപകടമുണ്ടായത്.  മുംബൈയിലേക്ക് പോകുകയായിരുന്ന ട്രക്കും രത്നഗിരി ജില്ലയിലെ ഗുഹാഗറിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


 

Share this story