രാജ്യത്ത് 2025ഓടെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം മൂന്ന് കോടിയിലേക്ക് എത്തുമെന്ന് ഐസിഎംആര്‍

google news
cancer

ഡല്‍ഹി: രാജ്യത്ത് 2025ഓടെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം മൂന്ന് കോടിയിലേക്ക് എത്തുമെന്ന് ഐസിഎംആര്‍. പ്രതിവര്‍ഷം രോഗികളുടെ എണ്ണത്തില്‍ എട്ട് ലക്ഷം വര്‍ധനവുണ്ടാകുമെന്നാണ് കണക്ക്.രോഗം കണ്ടെത്തുന്നത് കൂടുതലായും പുരുഷന്മാരിലാണെന്നും ഐസിഎംആറിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആരോഗ്യരംഗത്ത് രാജ്യം നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയായി ക്യാന്‍സര്‍ രോഗികളുടെ വര്‍ധനവ് മാറുമെന്നാണ് ഐസിഎംആര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലുള്ളത്. നിലവില്‍ രണ്ടരക്കോടിയോളം അര്‍ബുദ രോഗബാധിതരാണ് രാജ്യത്തുള്ളത്. 2025ഓടെ രോഗികളുടെ എണ്ണം മൂന്ന് കോടിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിവര്‍ഷം രോഗികളുടെ എണ്ണത്തില്‍ എട്ട് ലക്ഷം വര്‍ധനവുണ്ടാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ശ്വാസകോശം, സ്തനം,അന്നനാളം, വായ, കരള്‍ എന്നീ അവയവങ്ങളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്. വടക്കേ ഇന്ത്യയിലാണ് കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2021ല്‍ 2408 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 2177 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മിസോറാം, ഡല്‍ഹി, മേഖാലയ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികളുള്ളത്. ദേശീയ കുടുംബാരോഗ്യ സര്‍വേ പുറത്തിറക്കിയ അവസാന റിപ്പോര്‍ട്ടില്‍ കേരളത്തില്‍ 3.5 ശതമാനമാണ് അര്‍ബുദ രോഗികളുള്ളത്. രോഗം കൂടുതലായും ബാധിക്കുന്നത് പുരുഷന്മാരെയാണെന്നും കണക്കുകളുണ്ട്.

Tags