ഗേള്‍ ഫ്രെണ്ടിനെ ഒപ്പിച്ചുതരാമോ ? ഡല്‍ഹി പൊലീസിനോട് വിചിത്രമായ അഭ്യര്‍ത്ഥന നടത്തി യുവാവ്

POLICE

ഡല്‍ഹി പൊലീസിനോട് വിചിത്രമായ അഭ്യര്‍ത്ഥന നടത്തി യുവാവ്. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു യുവാവിന്റെ ചോദ്യം. തനിക്കൊരു ഗേള്‍ ഫ്രെണ്ടിനെ ഒപ്പിച്ചുതരാമോ എന്നായിരുന്നു യുവാവ് എക്‌സില്‍ കുറിച്ചത്. ട്വീറ്റിന് മറുപടിയായി ഡല്‍ഹി പൊലീസ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശിവം ഭരദ്വാജ് എന്നയാളാണ് ഡല്‍ഹി പൊലീസിനോട് അഭ്യര്‍ത്ഥന നടത്തിയത്. ട്വിറ്ററില്‍ ഡല്‍ഹി പൊലീസ് പുകയില വിരുദ്ധ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ഇതിനു താഴെ കമന്റായി എത്തുകയായിരുന്നു യുവാവ്.


'എനിക്ക് ഒരു കാമുകിയെ വേണം. കാമുകിയെ കണ്ടെത്താന്‍ നിങ്ങളെന്നെ സഹായിക്കണം. എനിക്ക് എപ്പോഴാണ് നിങ്ങളില്‍ നിന്ന് തിരികെ സിഗ്‌നല്‍ ലഭിക്കുന്നത്', യുവാവ് കുറിച്ചു. വൈകാതെ തന്നെ മറുപടിയുമായി പൊലീസും രംഗത്തെത്തി. 'സാര്‍, യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ കാമുകിയെ കാണാതായിട്ടുണ്ടെങ്കില്‍, ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് പച്ച സിഗ്‌നല്‍ തന്നെ കിട്ടട്ടെ. ചുവപ്പ് ആകാതിരിക്കട്ടെ' എന്നായിരുന്നു പൊലീസിന്റെ മറുപടി.

Tags