കളരിപ‍യറ്റ് പ്രകടനത്തിനിടെ കുഴഞ്ഞുവീണ അഭ്യാസി മരിച്ചു
calorie

ചെന്നൈ: കളരിപ‍യറ്റ് ആയോധനപ്രകടനം നടത്തി നിമിഷങ്ങൾക്കുള്ളിൽ കളരിയഭ്യാസി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് സ്വദേശി ഗിരിധരൻ (29) ആണ് മരിച്ചത്.യൂട്യൂബ് ചാനലിന് അഭിമുഖം നൽകുന്നതിന്‍റെ ഭാഗമായി സങ്കീർണ്ണമായ അഭ്യാസമുറകളുടെ വിഡിയോ ചിത്രീകരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ ഗിരിധരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

യൂട്യൂബ് വീഡിയോക്ക് വേണ്ടി ഇദ്ദേഹം വിശ്രമമില്ലാതെ പരിശീലനം നടത്തിയിരുന്നുവത്രെ. എന്നാൽ, ദേഹാസ്വാസ്ഥ്യം കാരണം ഷൂട്ടിങ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടതിനെതുടർന്ന് അഭിമുഖം അഞ്ചുമിനുട്ടെ നീണ്ടിരുന്നുള്ളൂ എന്ന് ചാനൽ അസോസിയേറ്റ് അറിയിച്ചു.

കഴിഞ്ഞ ആറുവർക്ഷമായി ചെന്നൈയിലെ വൽസരവക്കാമിൽ 'കളരിയിൽ ക്ഷത്രിയ' എന്ന ആയോധനകല സ്ഥാപനം നടത്തുകയായിരുന്നു ഗിരിധരൻ. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണും പൊലീസ് അറിയിച്ചു.

Share this story