വിജയ്‌യുടെ പാർട്ടി കൊടിയിൽ നിന്ന് ആനകളെ നീക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബി എസ് പി
Aug 28, 2024, 16:27 IST
ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയിൽ നിന്ന് ആനകളെ നീക്കണമെന്ന് ആവശ്യപ്പെട്ട് ബി എസ് പി രംഗത്ത്. വിഷയം ഉന്നയിച്ച് ബി എസ് പി തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി.
അതേസമയം തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടാൽ വിശദീകരണം നൽകുമെന്ന് ടിവികെ വ്യക്തമാക്കി. നേരത്തെ സ്പെയിൻ പതാക പകർത്തിയെന്ന് സാമൂഹിക പ്രവർത്തകനും പരാതി നൽകിയിരുന്നു.