കയറുകൊണ്ട് കൈ കെട്ടിയിട്ടശേഷം വസ്ത്രമഴിച്ച് മുളകുപൊടി വിതറി, പെൻസിൽകൊണ്ട് മലദ്വാരത്തിൽ കുത്തിയിറക്കി; മോഷണക്കുറ്റം ആരോപിച്ച് യുവാവിനുനേരെ ക്രൂരമായ ആൾകൂട്ട ആക്രമണം

mans
mans

ബിഹാറിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനുനേരെ നടന്ന ക്രൂരമായ ആൾകൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കയറുകൊണ്ട് കൈ കെട്ടിയിട്ടശേഷം യുവാവിന്റെ സ്വകാര്യഭാ​ഗങ്ങളിൽ മുളകുപൊടി വിതറുന്നതാണ് വീഡിയോയിലുള്ളത്.

പ്രതികളിലൊരാൾ ഒരു പാക്കറ്റ് മുളകുപൊടി യുവാവിന്റെ പാന്റ്സ് താഴ്ത്തിയശേഷം ഉള്ളിലേക്ക് ഇടുന്നതും പെൻസിൽ ഉപയോ​ഗിച്ച് മലദ്വാരത്തിലേക്ക് കുത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ബലം പ്രയോ​ഗിച്ച് യുവാവിനെ കീഴ്പ്പെടുത്തിയശേഷമായിരുന്നു കൊടുംക്രൂരത.

 ചുറ്റുംകൂടി നിന്നവർ സംഭവം മൊബൈലിൽ പകർത്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. ആക്രമണ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നടപടിയുമായി പോലീസെത്തി. പ്രതികളിലൊരാളായ മുഹമ്മദ് സിഫത്ത് എന്നയാളെ അറസ്റ്റുചെയ്തു

Tags