വിവാഹ ചടങ്ങിനിടെ പണവും സ്വര്‍ണവുമായി വധു മുങ്ങി !!

marriage
marriage

40കാരനായ വരന്‍ കമലേഷ് കുമാര്‍ ആദ്യ ഭാര്യയെ നഷ്ടമായതിനെ തുടര്‍ന്നാണ് രണ്ടാം വിവാഹത്തിന് തയ്യാറായത്.

വിവാഹ ചടങ്ങിനിടെ ബാത്ത്‌റൂമില്‍ പോയി വരാമെന്ന് പറഞ്ഞു പുറത്തുപോയ വധു സ്വര്‍ണവും പണവുമായി മുങ്ങി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. ഭരോഹിയയിലെ ശിവക്ഷേത്രത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

40കാരനായ വരന്‍ കമലേഷ് കുമാര്‍ ആദ്യ ഭാര്യയെ നഷ്ടമായതിനെ തുടര്‍ന്നാണ് രണ്ടാം വിവാഹത്തിന് തയ്യാറായത്. എന്നാല്‍, വിവാഹത്തിനുള്ള ചടങ്ങുകള്‍ പുരോഗമിക്കവെയാണ് വധു സ്വര്‍ണാഭരണങ്ങളും പണവുമെടുത്ത് കടന്നുകളഞ്ഞെന്ന വിവരം കമലേഷ് കുമാര്‍ അറിയുന്നത്. വിവാഹ ബ്രോക്കര്‍ക്ക് 30,000 രൂപ കമ്മീഷനായി നല്‍കിയിരുന്നു.

അമ്മയോടൊപ്പമാണ് വധു വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയത്. കമലേഷും കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തി. പിന്നാലെയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. യുവതിയ്ക്ക് സാരിയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ആഭരണങ്ങളും നല്‍കിയെന്നും വിവാഹച്ചെലവ് താന്‍ നേരത്തെ വഹിച്ചിരുന്നതായും കമലേഷ് പറഞ്ഞു.വധു മാത്രമല്ല, വധുവിന്റെ അമ്മയും ഈ സമയം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags